കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ

കണ്ണൂർ :കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ നടന്നു പോകുമ്പോൾ കണ്ടാല്‍ പോലും ഒന്ന് ചിരിക്കുകയോ മിണ്ടുകയോ ചെയ്യില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മനസു കൊണ്ട് ഐക്യമില്ലെങ്കില്‍ പിന്നെയെന്തുണ്ടായിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ ഡി.സി.സി ഓഫീസില്‍ കണ്ണൂർ ജില്ലയിലെ വാർഡ് കോണ്‍ഗ്രസ് പ്രസിഡൻ്റുമാർക്കുള്ള തിരിച്ചറിയല്‍ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധാകരൻ.

സി.യു.സി സംവിധാനം പാതി വഴിയില്‍ നിന്നു പോയി

ജനങ്ങളുടെ പ്രയാസം മനസിലാക്കാൻ അവർക്ക് നമ്മുടെ സേവനം എത്തിക്കാൻ കഴിയണം. ഇതെല്ലാം ലക്ഷ്യമിട്ട് തുടങ്ങിയ സി.യു.സി സംവിധാനം പാതി വഴിയില്‍ നിന്നു പോയെന്നും സുധാകരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →