തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ച കേരള സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു. വഖഫ് ബില്‍ വിഷയത്തില്‍ കേന്ദ്രസർക്കാർ മുസ്ലിം വിരുദ്ധ സമീപനം കൈവിടണമെന്നും കൗണ്‍സില്‍ ജില്ലാ നേതൃത്വസംഗമം ആവശ്യപ്പെട്ടു.
.
ജില്ലാ പ്രസിഡന്റ് ആമച്ചല്‍ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു.സീനിയർ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.ജലീല്‍,ബീമാപ്പള്ളി സക്കീർ,കണിയാപുരം ഇ.കെ.മുനീർ എ.ഷറഫുദ്ദീൻ,എ.പി.എം.ഷംസുദ്ദീൻ,നേമം ജബ്ബാർ,പേയാട് മാഹിൻ,ദൗലത്ത് വിഴിഞ്ഞം തുടങ്ങിയവർ പങ്കെടുത്തു
