ന്യൂഡൽഹി : ഒടുവിൽ അമേരിക്കയുടെ മന്ത്രി തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു. ലോകത്തെമ്പാടും സഹായങ്ങളും സേവനങ്ങളും നൽകുന്ന USAID എന്ന സർക്കാർ ഏജൻസി ക്രിമിനൽ സംവിധാനമാണ് എന്ന്. മാത്രമല്ല അത് ഇല്ലാതാകേണ്ട കാലം ആയിരിക്കുന്നു എന്നും. ലോകവ്യാപകമായി ചർച്ച ഉയർത്തിയേക്കാവുന്ന അഭിപ്രായം പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല ട്രംപിന്റെ അടുത്ത വിശ്വസ്തനും ലോക കോടീശ്വരനുമായ ഇലോൺ മസ്ക് ആണ്. സ്വന്തം നിലയിലുള്ള അഭിപ്രായം അല്ല ഇത്. ട്രംപ് അധികാരമേറ്റ ഉടനെ തന്നെ സൃഷ്ടിച്ച പുതിയ മിനിസ്ട്രി ആയ ഡിപ്പാർട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസിയുടെ തലവൻ എന്ന നിലയിലാണ് ഇലോൺ മസ്ക് ഈ പ്രതികരണം നടത്തിയിരിക്കുന്നത്. x-ലെ അദ്ദേഹത്തിൻറെ അക്കൗണ്ടിലൂടെയാണ് ഈ കമൻറ്.
സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി മാത്രം ഒരു വിഭാഗത്തെ ട്രംപ് അധികാരം ഏറ്റയുടനെ സൃഷ്ടിച്ചിരുന്നു.ഇലോൺ മസ്കിനെയാണ് അതിൻ്റെ ചുമതലക്കാരനായി നിയോഗിച്ചത്. ഇലോൺ മസ്ക് ആകട്ടെ USAID ൻ്റെ പ്രവർത്തനങ്ങൾ അറിയുന്നതിന് വേണ്ടി ആ സ്ഥാപനത്തിന്റെ കേന്ദ്ര ഓഫീസിലേക്ക് തൻ്റെ മന്ത്രാലയത്തിൽ നിന്നുള്ള സ്റ്റാഫിനെ അയച്ചു. അവർ അവിടെ പരിശോധനയ്ക്ക് ചെന്നപ്പോൾ USAID-ലെ മുതിർന്ന ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് അവരെ തടഞ്ഞു വെക്കുക മാത്രമല്ല, ലീവെടുത്ത് വീട്ടിൽ പോയി. അതോടെ ആ ഓഫീസിലെ ഫയലുകൾ ശേഖരിക്കുന്നതിനോ കാര്യങ്ങൾ മനസ്സിലാക്കുന്നതിനോ ഇലോൺ മസ്കിന്റെ ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നിരിക്കുന്നു. ചുരുക്കത്തിൽ സർക്കാരിൻ്റെ കാര്യക്ഷമത വർധിപ്പിക്കുവാൻ വേണ്ടി ഇലോൺ മസ്ക് നടത്തിയ ശ്രമങ്ങൾക്ക് USAID- ൻ്റെ ഓഫീസിൽനിന്ന് തിരിച്ചടി ഉണ്ടായിരിക്കുകയാണ്.

എന്ത് തിരിച്ചടിയാണ് ഇലോൺ മസ്ക് ഇവർക്ക് കൊടുക്കാൻ പോകുന്നത് എന്ന് എക്സില് കുറിച്ച കമന്റിൽ നിന്ന് വ്യക്തമാണ്. USAID എന്ന സ്ഥാപനം ഒരു ക്രിമിനൽ സംഘടന സംവിധാനമാണ്. അത് നശിക്കേണ്ട കാലമായിരിക്കുന്നു. എന്നാണ് ഇലോൺ മസ്ക് കുറിച്ചത്. ഈ അഭിപ്രായം ഡൊണാൾഡ് ട്രംപിന്റെതുകൂടി ആയിരിക്കാൻ ഇടയുണ്ട്. ട്രംപിന്റെ അനുമതി ഇല്ല എങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം ഇലോൺ മസ്ക പറയുകയില്ല. പതിറ്റാണ്ടുകളായി ലോകത്ത് മുഴുവൻ പണം ഇറക്കി പലവിധത്തിൽ ഇടപെട്ട് കൊണ്ടിരുന്ന USAID എന്ന സ്ഥാപനവും അവർ പെറ്റുവളർത്തിയ സർക്കാർ ഇതര സന്നദ്ധ സംഘടനകളും ചരമം അടയാൻ പോകുന്നു എന്ന് വ്യക്തമാണ്.
USAlD ന് നേരെയുള്ള ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയവും ഉണ്ട്. സർക്കാരിൽ നിന്ന് ധനസഹായം സ്വീകരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് USAID ൻ്റെത്. എന്നാൽ ഇതിന്റെ കാര്യകർത്താക്കൾ ഭൂരിപക്ഷവും ഡെമോക്രാറ്റുകളാണ്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ തോൽക്കുകയും USAID-ൽ ഡെമോക്രാറ്റുകളുടെ പോളിസി നടപ്പാക്കുകയും ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. USAID പിരിച്ചുവിടാനാണ് സാധ്യത.അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം ഉണ്ടാകാൻ ഇവിടെയുണ്ട്. കേരളത്തിലു മറ്റും സഹകരണ ബാങ്കുകൾക്കെതിരെ, സർക്കാർ സഹകരണ വകുപ്പിനെ ഉപയോഗിച്ച് നടപടി സ്വീകരിക്കുന്നതുപോലെ ഒരു നടപടി ഉണ്ടാകാനാണ് സാധ്യത. പക്ഷേ ഇത് ലോകത്ത് മുഴുവൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ഏഷ്യാ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ ധനസഹായവും സാങ്കേതിക സഹായവും നൽകിക്കൊണ്ട് ഇടപെടുന്ന സംഘടനയാണ് USAID.പലയിടങ്ങളിലും ഇതിൻ്റെ മറവിൽ അതാതിടങ്ങളിലെ വിരുദ്ധ അഭിപ്രായങ്ങൾ ഉള്ള രാഷ്ട്രീയ പാർട്ടികളെയോ ഭരണകൂടങ്ങളെയോ എതിർക്കാനും അവർക്കെതിരെ ആശയപ്രചരണം സംഘടിപ്പിക്കുവാനും USAIDലൂടെ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. സേവനത്തിന്റെ മുഖമാണ് ഉള്ളത് എങ്കിലും USAID- ന് അമേരിക്കയുടെ രാഷ്ട്രീയം ലോകത്തിന്റെ എല്ലാ മേഖലയിലും നടപ്പാക്കുന്നതിനുള്ള ഏജൻസി എന്ന മുഖമാണ് ഉള്ളത്. ഏതായാലും US ഏജൻസി തന്നെ ഒരു ക്രിമിനൽ സംഘടനാ സംവിധാനം ആണ് എന്ന് സമ്മതിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. തൊട്ടു പിന്നാലെ ഉണ്ടാകാൻ പോകുന്നത് USAID ൻ്റെ ഭാഗമായി കേരളത്തിൽ അടക്കം പ്രവർത്തിക്കുന്ന സംഘടനകൾക്ക് പണം ലഭിക്കാതെ വരികയും അവയുടെ നിലവിലുള്ള പ്രൊജക്ടുകൾ മടക്കി കെട്ടുകയും ചെയ്യേണ്ടിവരുന്നു എന്നുള്ളതാണ് ആവും.

