പുതിയ ആഗോള വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി:.കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം ചുങ്കം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ മുമ്പുണ്ടായിരുന്നതിനു പുറമേ 10 ശതമാനം ചുങ്കവും ചുമത്തി പുതിയ ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുകയാണ് ട്രംപ്.

കാനഡയും മെക്സിക്കോയും .അമേരിക്കയ്ക്കെതിരേ 25 ശതമാനം ചുങ്കം ചുമത്തുമെന്ന് തിരിച്ചടിച്ചു.

.അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ വരവും മയക്കുമരുന്നിന്‍റെ ഒഴുക്കും തടയാത്തതിന്‍റെ പേരിലാണ് നടപടികളെന്ന് ട്രംപ് വിശദീകരിച്ചു.മൂന്നു രാജ്യങ്ങള്‍ അമേരിക്കയ്ക്കെതിരേ പ്രതികാര നടപടികള്‍ക്കു മുതിർന്നാല്‍ ഇനിയും ചുങ്കം ചുമത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

അതേസമയം കാനഡയും മെക്സിക്കോയും തിരിച്ചടിയായി അമേരിക്കയ്ക്കെതിരേ 25 ശതമാനം ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.അമേരിക്കയില്‍നിന്നുള്ള 15,500 കോടി ഡോളർ മതിപ്പുവരുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചത്.

അമേരിക്കൻ ഇറക്കുമതിക്ക് 25 ശതമാനം ചുങ്കം ചുമത്താൻ ധനമന്ത്രിക്കു നിർദേശം നല്കിയതായി മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →