മുവാറ്റുപുഴ: സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുക. പിന്നീട് ഉപഭോക്താക്കളില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുക. മയക്കുമരുന്നുവ്യാപാരത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്ന അസാം നാഗോണ്‍ സ്വദേശി അലിം ഉദ്ദീനെ (29 ) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കുടുംബശ്രീ അംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകർത്തി എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർക്ക് കൈമാറി
.സംഭവം ശ്രദ്ധയില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ കുട്ടികളുടെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകർത്തി മൂവാറ്റുപുഴ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർക്ക് കൈമാറുകയായിരുന്നു.
സർക്കിള്‍ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും സ്ഥലത്തെത്തി പിടികൂടി. പ്രതിയുടെ വാടകവീട്ടില്‍ നിന്ന് 225 ഗ്രാം കഞ്ചാവും 435 മില്ലിഗ്രാം ബ്രൗണ്‍ഷുഗറും കണ്ടെത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ ടി, പ്രിവന്റീവ് ഓഫീസർമാരായ ഉമ്മർ പി.ഇ, ഷെബീർ എം.എം, സിവില്‍ എക്സൈസ് ഓഫീസർമാരായ മാഹിൻ. പി.ബി, രഞ്ജിത്ത് രാജൻ, അനിത പി.എൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു