റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു

February 1, 2025 - 2:13 am

പ്രയാഗ് രാജ് : രുദ്രാക്ഷമാലകള്‍ വില്‍ക്കാന്‍ മധ്യപ്രദേശില്‍ നിന്നെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു. .മൊണാലിസയുടെ സൗന്ദര്യമുള്ള പെണ്‍കുട്ടിയുടെ പേര് മൊണാലിസ ഭോസ്ലെ എന്നാണ്. മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

. ദ ഡയറി ഓഫ് മണിപ്പൂർ എന്നാണ് ചിത്രത്തിലാണ് മൊണാലിസ നായികയാകുന്നത്

ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം. ദ ഡയറി ഓഫ് മണിപ്പൂർ എന്നാണ് ചിത്രത്തിന്റെ പേര്. ഇതു സംബന്ധിച്ച്‌ മൊണാലിസയോടും വീട്ടുകാരോടും സംവിധായകൻ സനോജ് മിശ്ര സംസാരിച്ചുറപ്പിച്ചുവെന്നാണ് എൻഡിടിവി റിപ്പോർട്ട്. മൊണാലിസ കരാറില്‍ ഒപ്പിട്ടെന്നും പറയുന്നു. സിനിമയുടെ പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം മൊണാലിസയും പ്രകടിപ്പിച്ചിരുന്നു.

‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കശ്മീർ’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ആളാണ് സനോജ് മിശ്ര. അടുത്തിടെ ഇദ്ദേഹം മൊണാലിസയെ കാണാൻ പോയതിന്റെ പോസ്റ്റ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. നേരത്തെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം മൊണാലിസയും പ്രകടിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *