പാലക്കാട് : നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌ത്‌ു.പ്രതിയെ ആലത്തൂര്‍ സബ്‌ജയിലിലേക്കു മാറ്റി. ഫെബ്രുവരി മൂന്നിന് കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം. ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയില്‍ നിന്നത്. എത്രയും പെട്ടന്ന് ശിക്ഷിക്കണം. മകളുടെയും മരുമകന്റെയും മുന്നില്‍ തലകാണിക്കാന്‍ പറ്റില്ല. 100 വര്‍ഷം ശിക്ഷിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. പരുക്കുകള്‍ ഉണ്ടോയെന്ന് ജഡ്‌ജി ചോദിച്ചപ്പോഴായിരുന്നു പ്രതിയുടെ പരാമര്‍ശം, മകള്‍ എഞ്ചിനീയറാണെന്നും മകന്‍ ക്രൈം ബ്രാഞ്ചിലാണെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇരട്ടക്കൊല നടത്തിയത്
കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ് പൂര്‍വ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജനുവരി 27 തിങ്കളാഴ്‌ച രാവിലെ 10 മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ മീനാക്ഷിയെയും ചെന്താമര കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു ഇരട്ട കൊലപാതകം. 36 മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് ബുധനാഴ്‌ച രാത്രി പോലീസ് ഇയാളെ പിടികൂടിയത്.
