നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍

. കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അനേ്വഷണം ആവശ്യപ്പെട്ട്‌ ഭാര്യ മഞ്‌ജുഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച്‌ തള്ളിയിരുന്നു. കേസുമായി ബന്ധപ്പട്ട വസ്‌തുതകള്‍ പരിഗണിക്കാതെയാണു സിംഗിള്‍ ബെഞ്ച്‌ ഹര്‍ജി തള്ളിയതെന്നു ചൂണ്ടിക്കാട്ടിയാണ്‌ അപ്പീല്‍. സംസ്ഥാന പോലീസ്‌ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും അപ്പീലില്‍ പറയുന്നു

കുടുംബത്തിനു നീതി ലഭിച്ചെന്ന്‌ പൊതുസമൂഹത്തിന്‌ കൂടി ബോധ്യപ്പെടണം.

ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ ആളാണ്‌ പ്രതിസ്‌ഥാനത്തുള്ളത്‌. കേരള പോലീസിന്റെ അന്വേഷണം ഭരണകക്ഷിയുടെ സ്വാധീനത്തിനു വഴങ്ങിയാണെന്ന വാദം സിംഗിള്‍ ബെഞ്‌് പരിഗണിച്ചില്ല. സംസ്‌ഥാന പോലീസ്‌ നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ്‌ നശിപ്പിക്കാനും സാധ്യതയുണ്ട്‌. അപൂര്‍വ്വ സാഹചര്യമാണ്‌ കേസിലുള്ളത്‌. കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ അനിവാര്യമാണ്‌. നവീന്‍ ബാബുവിന്റെ മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അനേ്വഷണം നടക്കുന്നതിന്‌ അനേ്വഷണ ഏജന്‍സി മാറിയെ തീരൂ. കുടുംബത്തിനു നീതി ലഭിച്ചെന്ന്‌ പൊതുസമൂഹത്തിന്‌ കൂടി ബോധ്യപ്പെടണം.

മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം നടത്തിയത്‌ ശരിയായ രീതിയിലായിരുന്നില്ല

നവീന്‍ ബാബുവിന്റെ അടിവസ്‌ത്രത്തിലെ രക്‌തസാന്നിധ്യത്തിനു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ വഴി ഉത്തരം ലഭിച്ചില്ല. ഇത്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ സംശയമുയര്‍ത്തുന്നു. മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം നടത്തിയത്‌ ശരിയായ രീതിയിലായിരുന്നില്ല. ആത്മഹത്യയെങ്കില്‍ ഉമിനീര്‌ പുറത്തുവരുമായിരുന്നു. ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ട്‌ ഇക്കാര്യത്തിലും നിശബ്‌ദത പാലിക്കുന്നു. കേസ്‌ ഡയറിയും ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ടും സിംഗിള്‍ ബെഞ്ച്‌ ശരിയായി പരിശോധിച്ചില്ല.’-അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →