വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കു അർഹതപ്പെട്ട ജീവനാംശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി

കൊച്ചി:ഭർത്താവില്‍നിന്നു വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കു ചെറിയ മാസവരുമാനമുണ്ടെന്ന പേരില്‍ അവർക്ക് അർഹതപ്പെട്ട ജീവനാംശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. ജീവനാംശം നിഷേധിച്ചുള്ള പത്തനംതിട്ട കുടുംബക്കോടതിയുടെ ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ജീവനാംശം തീരുമാനിക്കാൻ നിർദേശിച്ച് കേസ് കുടുംബക്കോടതിയിലേക്കു തന്നെ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് മടക്കിയിട്ടുണ്ട്.

45,000 രൂപ മാസം ജീവനാംശമായി വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം.

ഭർത്താവിനൊപ്പം ജീവിച്ചപ്പോഴുള്ള അതേ നിലവാരത്തില്‍ ജീവിക്കാൻ ഭാര്യയ്ക്കും മകള്‍ക്കും അർഹതയുണ്ടെന്നും കോടതി പറഞ്ഞു.ഭർത്താവിനു ഒൻപതു ലക്ഷം രൂപ മാസ വരുമാനവും പുറമെ എല്‍ഐസി പെൻഷൻ ഫണ്ടില്‍ വലിയ നിക്ഷപവും ഉണ്ടെന്നും മകള്‍ക്കും തനിക്കുമായി 45,000 രൂപ മാസം ജീവനാംശമായി വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് നിയമപ്രകാരം വിവാഹം കഴിക്കുന്നതുവരെ മകള്‍ക്ക് ജീവനാംശം നല്‍കാൻ പിതാവിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി വിലയിരുത്തി.

മകള്‍ പ്രായപൂർത്തിയായ ആളാണെ ന്നത് ജീവനാംശം ആവശ്യപ്പെടുന്നതിനു തടസ്സമല്ല.

എന്നാല്‍ ഭാര്യ ജോലി ചെയ്യുന്നുണ്ടെന്നും മകള്‍ക്കു പ്രായപൂർത്തിയായതിനാല്‍ ജീവനാംശത്തിന് അർഹതയില്ലെന്നുമാണ് ഭർത്താവിന്റെ നിലപാട്.ഭാര്യയുടേത് താല്‍ക്കാലിക ജോലിയാണെന്നും തുച്ഛമായ വരുമാനമാണുള്ളതെന്നും കോടതി വിലയിരുത്തി. മകള്‍ പ്രായപൂർത്തിയായ ആളാണെ ന്നത് ജീവനാംശം ആവശ്യപ്പെടുന്നതിനു തടസ്സമല്ല. ഇക്കാര്യത്തില്‍ കുടുംബം പോറ്റാൻ കഴിയില്ലെന്നും നിയമപരമായ ചുമതലകള്‍ നിറവേറ്റാനാവില്ലെന്നും തെളിയിക്കേണ്ടത് ഭർത്താവിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →