വഖഫ് ആക്‌ട് കേന്ദ്ര നിയമം ; ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല : വക്കഫ് സംരക്ഷണ വേദി ഹൈക്കോടതിയിൽ

കൊച്ചി: മുനമ്പത്തെ വഖഫ് പ്രശ്‌നം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍. വഖഫ് ആക്‌ട് കേന്ദ്ര നിയമമായതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ജനുവരി 23 ന് ജസ്റ്റീസ് സി.എസ്. ഡയസിന്‍റെ ബെഞ്ചിന് ഹര്‍ജി വിട്ടിരുന്നെങ്കിലും പരിഗണിക്കുന്നതില്‍ നിന്ന് ബെഞ്ച് പിന്‍മാറി. ഹര്‍ജി പുതിയ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് 24 ന് എത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →