തിരുവനന്തപുരം: സ്കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കായിക മേളയിലെ മോശം പെരുമാറ്റത്തിന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയാണ് പിൻവലിക്കുന്നത്. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും
കമ്മിറ്റി റിപ്പോർട്ടിന് ശേഷം അധ്യാപകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസില്‍ സ്കൂളുകളുടെ വിലക്കാണ് നീങ്ങുന്നത്. കമ്മിറ്റി റിപ്പോർട്ടിന് ശേഷം അധ്യാപകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വിലക്ക് പിൻവലിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് നേരത്തെ എടുത്തിരുന്നുവെന്നും മന്ത്രി അറിയിച്ചു