ന്യൂനപക്ഷ വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി നൂതന പദ്ധതികള്‍ ആരംഭിക്കും: ​ഗവർണർ

തിരുവനന്തപുരം: ഡോക്ടറല്‍ ഗവേഷണം തുടരുന്ന ന്യൂനപക്ഷ വിദ്യാർഥികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി ഫെലോഷിപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള നൂതന പദ്ധതികള്‍ ആരംഭിക്കുമെന്നു ഗവർണറുടെ നയപ്രഖ്യാപനം. കേരള സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാൻസ് കോർപ്പറേഷൻ പ്രാദേശിക വിപുലീകരണത്തിനും തൊഴിലധിഷ്ഠിത പരിശീലന പരിപാടികള്‍ക്കും വേണ്ടിയുള്ള പുതിയ പദ്ധതികളോടൊപ്പം സ്വയം തൊഴിലും വിദ്യാഭ്യാസ വായ്പകളും പോലുള്ള വിഭിന്നങ്ങളായ സാമ്പത്തിക പദ്ധതികളിലൂടെ ഗുണഭോക്താക്കളെ ശക്തീകരിക്കുന്നു.

ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനം സർക്കാർ ലക്ഷ്യം

ക്ഷേമപരിപാടികളിലൂടെയും സമഗ്രവികസന സംരംഭങ്ങളിലൂടെയും ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള പ്രതിബദ്ധതയില്‍ സർക്കാർ നിലകൊള്ളുന്നതായും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവകള്‍, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്കായുള്ള ഭവനപദ്ധതി, ഭവന നവീകരണം എന്നിവയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായും നയപ്രഖ്യാപനത്തില്‍ പരാമർശമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →