കൊച്ചി: നെല്‍വയല്‍ നികത്തിയ ഭൂമിയിലെ 3,000 അടിയിലധികം വരുന്ന നിര്‍മാണങ്ങള്‍ക്ക് ചതുരശ്രയടിക്ക് 100 രൂപ വീതം ഫീസടയ്ക്കണമെന്ന ചട്ടഭേദഗതി ഹൈക്കോടതി റദ്ദാക്കി.ഈ ഭേദഗതി 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിനും ഭരണഘടനാവകാശത്തിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. നിയമത്തില്‍ 2018 ഓഗസ്റ്റ് 13ന് ഭേദഗതി വരുത്തി അധിക ഫീസ് ചുമത്തിയ സര്‍ക്കാര്‍ നടപടിയാണ് ഒരുകൂട്ടം ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.
നികത്തുഭൂമിയില്‍ വന്‍കിട നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പി ക്കാതിരിക്കാനാണ് ഇത്തരമൊരു ചട്ടഭേദഗതിയെന്ന് സർക്കാർ
തണ്ണീര്‍ത്തട നിയമപ്രകാരം നിശ്ചിത ഫീസ് അടച്ചാണു നെല്‍വയല്‍ നികത്തലിന് അനുമതി വാങ്ങിയിട്ടുള്ളത്. കെട്ടിട നിര്‍മാണ സമയത്ത് വീണ്ടും ഫീസ് ഈടാക്കുന്നത് നിയമപരമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ നികത്തുഭൂമിയില്‍ വന്‍കിട നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പി ക്കാതിരിക്കാനാണ് ഇത്തരമൊരു ചട്ടഭേദഗതി കൊണ്ടുവന്നതെന്നും ഇതിലൂടെ ലഭിക്കുന്ന തുക നെല്‍കര്‍ഷകരുടെ ആശ്വാസഫണ്ടിലാണ് നിക്ഷേപിക്കുന്നതെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം.
ഒരിക്കല്‍ അനുമതി ലഭിച്ചാല്‍ പിന്നീട് ഇതിന്‍റെമേല്‍ മറ്റൊരു ഫീസ് ബാധകമാകില്ല.
അതേസമയം ഇത്തരമൊരു ഭേദഗതിക്ക് 2008 ലെ നെല്‍വയല്‍ തണ്ണീത്തട സംരക്ഷണനിയമം അനുമതി നല്‍കുന്നില്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. നിയമത്തെ മറികടക്കുന്ന ചട്ടം രൂപീകരിക്കാനാകില്ല. സെക്‌ഷന്‍ 27എ (മൂന്ന്) പ്രകാരം ഒരിക്കല്‍ അനുമതി ലഭിച്ചാല്‍ പിന്നീട് ഇതിന്‍റെമേല്‍ മറ്റൊരു ഫീസ് ബാധകമാകില്ല. സ്വത്തവകാശം ഭരണഘടനാനുസൃതമാണ്. സ്വന്തം ഭൂമിയില്‍ നിര്‍മാണത്തിനും ഉടമസ്ഥന് അവകാശമുണ്ട്.
നികുതി ചുമത്തുന്നത് സ്വേഛാപരമാകരുത്
ഒരിക്കല്‍ തുക നല്‍കി അനുമതി വാങ്ങിയ സ്ഥലത്തു നിര്‍മാണത്തിന് വീണ്ടും പ്രത്യേക ഫീസ് നല്‍കേണ്ടിവരുന്നുണ്ടെങ്കില്‍ ഭരണഘടനാവകാശത്തിന് വിരുദ്ധമാകും. പൗരന്‍മാരുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തിലാകണം നികുതിയും മറ്റും ഏര്‍പ്പെടുത്തേണ്ടതെന്ന് ഭരണഘടനയില്‍ പറയുന്നു. നികുതി ചുമത്തുന്നത് സ്വേഛാപരമാകരുത്. അതിനാല്‍, നിയമപരമായി അനുവദനീയമല്ലാത്ത നികുതിയോ ഫീസോ സെസോ ഈടാക്കുന്നതും ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി