തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികള്‍ അടുത്ത മാസം പരിഗണിക്കും : സുപ്രീം കോടതി

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്ന പാനലില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ 2023ലെ നിയമത്തിന്‍റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികള്‍ അടുത്ത മാസം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിഷയം നേരത്തേ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍

എന്നാല്‍ ഫെബ്രുവരി 18ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിക്കുകയും 2023 ലെ നിയമപ്രകാരം പുതിയ കമ്മീഷണറെ നിയമിക്കുകയും ചെയ്യുമെന്നതിനാല്‍ വിഷയം നേരത്തേ പരിഗണിക്കണമെന്ന് ഹർജിക്കാരനും മുതിർന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →