തിരുവനന്തപുരം: രാജ്യത്ത് എച്ച്‌എംപിവി വ്യാപനത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആദ്യമായാണ് രോഗം ഇന്ത്യയില്‍ എന്ന റിപ്പോർട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി അറിയിച്ചു.2001 മുതല്‍ ഇന്ത്യയില്‍ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതാണ്. വൈറസിന് വകഭേദമുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
എച്ച്‌എംപിവിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭൂരിപക്ഷ വാർത്തകളും തെറ്റാണ്. മുൻപ് രോഗം സ്ഥിരീകരിച്ചതെല്ലാം ആഭ്യന്തരമായി നടത്തിയ പരിശോധനകളിലാണ്. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സപ്പോർട്ടീവ് ട്രറ്റ്മെൻ്റാണ് ഇതിനുള്ളതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാന തല റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേർന്ന് വിലയിരുത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ എച്ച്‌എംപിവി ജനിതക മാറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല
മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ആവശ്യം. ഇന്ത്യയില്‍ എച്ച്‌എംപിവി ജനിതക മാറ്റം റിപ്പോർട്ട് ചെയ്തിട്ടില്ല. സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വിദേശങ്ങളില്‍ നിന്ന് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല. ജാഗ്രത ആവശ്യമുണ്ട്. വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കരുത്. അകാരണമായ ആശങ്ക പരത്തരുത്. സർക്കാർ വൃത്തങ്ങള്‍ ശരിയായ വാർത്ത സമയാസമയം പുറത്ത് വിടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു
