തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യോഗക്ഷേമ സഭ . ഓരോ ക്ഷേത്രത്തിലും ഓരോ രീതികള്‍ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേ ണ്ടത് .ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതി ല്ലെന്ന് യോഗക്ഷേമസഭ.
സംഭവം രാഷ്ട്രീയമാക്കി ഹൈന്ദവ സമൂഹത്തിന്റെ മേല്‍ കുതിര കയറേണ്ട
ഇക്കാര്യത്തില്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് ശരിയായ നിലപാടെന്നും സംഭവം രാഷ്ട്രീയമാക്കി ഹൈന്ദവ സമൂഹത്തിന്റെ മേല്‍ കുതിര കയറേണ്ടന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് വ്യക്തിതാല്‍പര്യമാണെന്നും ആചാര്യന്മാർ ഒരുമിച്ച് നിലപാട് എടുക്കേണ്ട വിഷയമാണിതെന്നും പറഞ്ഞ കാളിദാസ ഭട്ടതിരിപ്പാട് സർക്കാരല്ല തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി