കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സർക്കാർ കോടതിയില്‍ നല്‍കുന്ന സത്യവാങ് മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുനമ്പത്ത് നിരാഹാര സമരം നടക്കുന്ന പന്തലില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായി രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു
മുനമ്പം 10 മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ്.
10 മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണെങ്കിലും സർക്കാർ ചെയ്യുന്നില്ല. നേരത്തെ നികുതി സ്വീകരിക്കാം എന്ന് പറഞ്ഞ് സർക്കാർ ഇറക്കിയ ഉത്തരവില്‍ വഖഫ് ഭൂമിയാണെങ്കിലും നികുതി സ്വീകരിക്കാമെന്നാണ് വ്യക്തമക്കിയത്. അപ്പോഴാണ് വഖഫ് ഭൂമിയാണെങ്കില്‍ നികുതി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞത് . ഇത് സർക്കാരിന്റെ കാപട്യമാണ്.
സംഘപരിവാറിന്റെ അജണ്ടയ്ക്ക് സര്‍ക്കാര്‍ കുട പിടിക്കുകയാണ്-
പാണക്കാട് തങ്ങളും ബിഷപ്പുമാരും അവസരത്തിനൊത്ത് ഉയര്‍ന്നു. സംഘപരിവാറിന്റെ അജണ്ടയ്ക്ക് സര്‍ക്കാര്‍ കുട പിടിക്കുകയാണ്- സതീശന്‍ പറഞ്ഞു.പ്രതിപക്ഷം അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് മുനമ്പം പ്രശ്‌നം വഷളാകാതിരുന്നത്.