പശ്ചിമ ബംഗാള്‍ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ വ്യാജ ഓഫറുകള്‍ നല്‍കി പണം തട്ടുന്നതായി പരാതി

ഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പണം തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാല്‍ പൊലീസില്‍ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.സി.ആർ.പി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ചിലർ വ്യാജ ഓഫറുകള്‍ നല്‍കി പണം തട്ടുന്നതായി തുടരെ പരാതികള്‍ ലഭിക്കുന്നതായാണ് റിപ്പോർട്ട്. ഈ തട്ടിപ്പില്‍ വഞ്ചിതരാകരുതെന്നും അത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ അപ്പോള്‍ തന്നെ പോലീസില്‍ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.

അഭ്യുദയകാംക്ഷികള്‍ ജാഗ്രതപാലിക്കണമെന്ന് രാജ്ഭവൻ

പഞ്ചാബ്, മണിപ്പൂർ, ആസാം മുഖ്യമന്ത്രിമാരുടെ ഒഎസ്ഡി, പേഴ്സണല്‍ സ്റ്റാഫ് തുടങ്ങിയ പേരിലും ചില വ്യാജന്മാർ ബംഗാള്‍ ഗവർണറുമായി ബന്ധമുള്ള പലരെയും ഫോണില്‍ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പോലീസില്‍ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇടക്കാലത്ത് അതിന് വിരാമമുണ്ടായെങ്കിലും വീണ്ടും പരാതി ഉയർന്നുവരുണ്ട്. ഇക്കാര്യത്തിലും അഭ്യുദയകാംക്ഷികള്‍ ജാഗ്രതപാലിക്കണമെന്ന് രാജ്ഭവൻ മുന്നറിയിപ്പ്നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →