കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇടുക്കി: നിക്ഷേപ തുക തിരിച്ചു നല്‍കാത്തതിന്‍റെ പേരില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് (22.12.2024)രേഖപ്പെടുത്തും. ഡിസംബർ 20 വെളളിയാഴ്ചയാണ് കട്ടപ്പനയിലെ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ സാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി സാബുവിന്‍റെ മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനക്ക് അയക്കാനായി കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് നീക്കം ആരംഭിച്ചു. ബാങ്ക് ജീവനക്കാർ, സിപിഎം മുൻ ഏരിയാ സെക്രട്ടറി വി.ആർ. സജി എന്നിവരില്‍ നിന്നും നേരിട്ട ദുരനുഭവം സാബുവിന്‍റെ ഭാര്യ പോലീസിനോട് പറഞ്ഞിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് പോലീസിന്‍റെ നീക്കം.

സാബുവിന്‍റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ആർ. സജിയുടെയും മൊഴിയും 22ന് രേഖപ്പെടുത്തും. തെളിവുകള്‍ കിട്ടുന്ന മുറക്ക് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് പോലീസിന്‍റെ നീക്കം.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →