ബംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബിജെപി അംഗം സി ടി രവിയുടെ അവകാശവാദം. തനിക്കെതിരെ പോലീസ് എന്തോ ഗൂഢാലോചന നടത്തുകയാണെന്നും സി ടി രവി എക്സില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക കാബിനറ്റ് മന്ത്രിയുമായ ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് രവിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ രവിയെ കസ്റ്റഡിയിലെടുത്തിരുന്നു.
താന്‍ നേരിടുന്ന ഏത് പ്രശ്നത്തിനും പോലീസ് വകുപ്പും കോണ്‍ഗ്രസ് സര്‍ക്കാരും ഉത്തരവാദികളാണെന്നും രവി
പോലീസ് കസ്റ്റഡിയില്‍ തലയ്ക്ക് പരിക്കേറ്റ ഒരാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ കര്‍ണാടക പോലീസ് മൂന്ന് മണിക്കൂര്‍ എടുത്തെന്ന് അദ്ദേഹം പോസ്റ്റില്‍ അവകാശപ്പെട്ടു .കഴിഞ്ഞ അഞ്ചാറു മണിക്കൂറായി താന്‍ പോലീസ് വാഹനത്തില്‍ ഇരുന്ന് കറങ്ങിനടക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ച് എന്തോ ഗൂഢാലോചന നടത്തുകയാണ് ഇവര്‍. താന്‍ നേരിടുന്ന ഏത് പ്രശ്നത്തിനും പോലീസ് വകുപ്പും കോണ്‍ഗ്രസ് സര്‍ക്കാരും ഉത്തരവാദികളാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.