കൊച്ചി: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ദിനംതോറും പുറത്തുവരുന്ന അഴിമതിക്കഥകളില്‍ കര്‍ശന നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. സിപിഎമ്മും, കോണ്‍ഗ്രസും, ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ഭരിക്കുന്ന ബാങ്കുകളിലെല്ലാം അഴിമതി നടക്കുന്നുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയില്‍ എല്ലാ രാഷ്ട്രീയ നേതൃത്വവും പ്രതിക്കൂട്ടിലാണ്.ഏറ്റവും ഒടുവിൽ ഇടുക്കിയിലെ കട്ടപ്പന റൂറല്‍ ഡവലപ്പ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ 14 ലക്ഷത്തോളം രൂപ നിക്ഷേപിച്ച സാബു ആത്മഹത്യ ചെയ്ത സംഭവത്തോടെ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തന്നെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
കരുവന്നൂര്‍ ബാങ്ക് അഴിമതി കേരളമൊട്ടുക്ക് ചര്‍ച്ചയായതാണ്.
സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലെ അഴിമതി തൃശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിക്കിടയാക്കുകയും ചെയ്തു.കരുവന്നൂര്‍ ബാങ്ക് അഴിമതി കേരളമൊട്ടുക്ക് ചര്‍ച്ചയായതിനെ തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തില്‍ ഇടിവുവന്നിരുന്നു. ഇതേതുടര്‍ന്ന് നിക്ഷേപസമാഹരണ യജ്ഞം നടത്തി 2,000 കോടിയിലധികം രൂപ നിക്ഷേപമായി എത്തിക്കാന്‍ സിപിഎമ്മിന് സാധിച്ചു. എന്നാല്‍, പാര്‍ട്ടി ഭരിക്കുന്ന ബാങ്കുകളിലെ അഴിമതിയും നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റങ്ങളും ഭാവിയില്‍ നിക്ഷേപകരെ അകറ്റും
സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തത് സഹകരണ മേഖലയിലെ വിശ്വാസ്യത ഇല്ലാതാക്കും
സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കാത്തത് സഹകരണ മേഖലയിലെ വിശ്വാസ്യത ഇല്ലാതാക്കും. കേന്ദ്ര സര്‍ക്കാര്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കുവേണ്ടി സഹകരണ നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ രീതിയില്‍ അഴിമതി നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിന്റേയും അന്വേഷണ ഏജന്‍സികളുടേയും ഇടപെടലിന് വഴിയൊരുക്കുന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളും.
മള്‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് വളരാനുള്ള അവസരം കൂടി ഒരുക്കുന്നു.
സഹകരണ സ്ഥാപനങ്ങളുടെ തകര്‍ച്ച മള്‍ട്ടി സ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് വളരാനുള്ള അവസരം കൂടി ഒരുക്കുന്നതാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറുന്നു എന്ന് പരാതിപ്പെടുമ്ബോള്‍ തന്നെ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് അഴിമതി വ്യാപിപ്പിക്കാന്‍ ഇടയാക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു