എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരൻ എസ്.ആർ. വിനയകുമാറിനെ കൊല്ലം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
2020 ഡിസംബർ മുതല്‍ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കൊല്ലം പള്ളിമുക്കിലെ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡിന്‍റെ (മീറ്റർ കമ്പനി) എംഡിയായിരുന്നു എസ്.ആർ. വിനയകുമാർ

പുതിയ മാനേജിംഗ് ഡയറക്ടറായി പണ്ടംപുനത്തില്‍ അനീഷ് ബാബു

പകരം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി പണ്ടംപുനത്തില്‍ അനീഷ് ബാബുവിനെ നിയമിക്കാൻ മന്ത്രിസഭായോഗം അനുമതി നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →