ഡല്‍ഹി: ഒരു വർഷത്തിനിടെ തന്‍റെ മണ്ഡലത്തില്‍ 90 പേർ വന്യജീവി ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് പ്രിയങ്കഗാന്ധി എംപി.ലോക്സഭയിൽ. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റ സംഭവവും പ്രിയങ്ക ചൂണ്ടിക്കാട്ടി.. ആക്രമണത്തിന് ഇരകളാകുന്ന സാധാരണക്കാർക്കും കർഷകർക്കും നഷ്‌ടപരിഹാരം വർധിപ്പിക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണു പ്രിയങ്ക ഇക്കാര്യം ഉന്നയിച്ചത്.
.പ്രിയങ്ക ഉന്നയിച്ചത് വ്യത്യസ്തമായ വിഷയമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്.
.പ്രിയങ്ക ഉന്നയിച്ചത് പ്രാഥമിക വിഷയത്തില്‍നിന്നു വ്യത്യസ്തമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് മറുപടി നല്‍കി. വിഷയം പഠിക്കാൻ താനും സംഘവും വയനാട്ടില്‍ നേരിട്ടു പോയിട്ടുണ്ടെന്നും പ്രിയങ്ക ഉന്നയിച്ച വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു
