ഇറാനും അവരുടെ സായുധ പോരാളിക്കൂട്ടങ്ങള്‍ക്കും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനു നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയെന്ന് പ്രധാനമന്തി ബെഞ്ചമിൻ നെതന്യാഹു. സംഭാഷണം ‘വളരെ സൗഹാർദവും വളരെ ഊഷ്മളതയും വളരെ പ്രാധാന്യവും’ ഉള്ളതായിരുന്നുവെന്നു നെതന്യാഹു പറഞ്ഞു.”ഹിസ്‌ബൊള്ള വീണ്ടും ആയുധമെടുത്തു ശക്തി നേടാൻ ഞങ്ങള്‍ അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു. ഇസ്രയേലിനു തുടരുന്ന പരീക്ഷയാണിത്. ഞങ്ങള്‍ക്ക് അതില്‍ ജയിച്ചേ പറ്റൂ. ഞങ്ങള്‍ ജയിക്കുക തന്നെ ചെയ്യും.
.”ഇസ്രയേലിനെതിരെ ഭാവിയില്‍ ആരും ആയുധമെടുക്കില്ല എന്നുറപ്പു വരുത്തും.
“ഹിസ്‌ബൊള്ളയോടും ഇറാനോടും ദൃഢമായ ഭാഷയില്‍ പറയുന്നു: നിങ്ങള്‍ ഞങ്ങളെ ദ്രോഹിക്കുന്നത് തടയാൻ നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ ആവശ്യമായ എല്ലാ ശക്തിയും ഉപയോഗിക്കും. എവിടെ വേണമെങ്കിലും അതു ചെയ്യും.”ഇസ്രയേലിനെതിരെ ഭാവിയില്‍ ആരും ആയുധമെടുക്കില്ല എന്നുറപ്പു വരുത്താനാണ് സിറിയയില്‍ അടുത്തിടെ കനത്ത വ്യോമാക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
“സിറിയയുമായി യുദ്ധത്തിന് താല്പര്യമില്ല.
ഹിസ്‌ബൊള്ളയ്ക്ക് ആയുധം വരുന്ന വഴികള്‍ അടച്ചു. “സിറിയയുമായി യുദ്ധത്തിന് പോകാൻ ഞങ്ങള്‍ക്കു താല്പര്യമില്ല. സിറിയ ഇപ്പോള്‍ പഴയ സിറിയയുമല്ല. അസദ് ഭരണകൂടം പതിറ്റാണ്ടുകള്‍ കൊണ്ട് പടുത്തുയർത്തിയതൊക്കെ ഞങ്ങള്‍ ഏതാനും ദിവസം കൊണ്ടു തകർത്തു.