കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം : നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു

കൊച്ചി: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു.യുവാവിന്‍റെ മൃതദേഹം സ്ഥലത്തുനിന്നും ആശുപത്രിയിലേക്കു മാറ്റി . ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നാട്ടുകാരുടെ വിവിധ ആവശ്യങ്ങളില്‍ കളക്ടർ ഉറപ്പ് നല്‍കി. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.

കളക്ടര്‍ നാട്ടുകാര്‍ക്ക് നൽകിയ ഉറപ്പുകൾ .

ട്രഞ്ചുകളുടെ നിര്‍മാണം ഡിസംബർ 17 ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തന്നെ ആരംഭിക്കും. സോളാര്‍ ഫെൻസിംഗിന്‍റെ ജോലികള്‍ 21ന് ആരംഭിക്കും. തൂക്ക് സോളാര്‍ വേലി സ്ഥാപിക്കും. ഉറപ്പുനല്‍കിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.

കളക്ടര്‍ക്കും എംഎല്‍എക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം

മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോതമംഗലത്ത് ഇന്ന് (17.12.2024)മൂന്നിന് പ്രതിഷേധ റാലിയില്‍ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎല്‍എക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു.

വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം

ക്ണാച്ചേരി കോടിയാട്ട് എല്‍ദോസ് ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസ്, രാത്രി എട്ടരയോടെ കെഎസ്‌ആർടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടില്‍നിന്നു കേവലം ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →