രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി.

ജയ്‌പൂർ: രാജസ്ഥാനില്‍ 56 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി..കഴിഞ്ഞ ദിവസം രാത്രിയോടെ കുട്ടിയെ അബോധാവസ്ഥയില്‍ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തില്‍ ഡിസംബർ 9 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം. പാടത്ത് കളിക്കുന്നതിനിടെ 160 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.

150 അടി വെള്ളമുള്ള കിണറ്റില്‍ ക്യാമറ ഇറക്കി നടത്തിയ നിരീക്ഷണവും വിജയിച്ചില്ല

കിണറിന് മൂടിയില്ലായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ എൻ.ഡി.ആ.ർഎഫ്, എസ്.ഡി.ആർ.എഫ്, സിവില്‍ ഡിഫൻസ് ടീമുകള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സമാന്തരമായി 155 അടി ആഴത്തിലും നാലടി വീതിയിലും കുഴിയെടുത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. 150 അടി വെള്ളമുള്ള കിണറ്റില്‍ ക്യാമറ ഇറക്കി നടത്തിയ നിരീക്ഷണവും വിജയിച്ചില്ല. പൈപ്പ് വഴി ഓക്സിജൻ നല്‍കി കുട്ടിയുടെ ജീവൻ നിലനിറുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →