ഡല്‍ഹി: കേരളത്തിന്‍റെ തൊഴില്‍ നൈപുണ്യവും വ്യവസായസൗഹൃദ അന്തരീക്ഷവും നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു മുന്നോടിയായി നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നൂതന സാങ്കേതികവിദ്യാ മേഖലയില്‍ രാജ്യത്തു കേരളമാണ് മുൻപന്തിയിൽ
ഐടി, ഇതര നൂതന സാങ്കേതികവിദ്യാ മേഖലയില്‍ രാജ്യത്തു കേരളമാണ് മുൻപന്തിയിലെന്നും നിരവധി വിദേശ കമ്പനികള്‍ ഈ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപത്തിനു തയാറാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍നിന്നു നിക്ഷേപം ആകർഷിക്കുന്നതിനായി റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍, ഇൻവെസ്റ്റേഴ്സ് കോണ്‍ക്ലേവുകള്‍, സെക്‌ടറല്‍ യോഗങ്ങള്‍, റോഡ് ഷോകള്‍ എന്നിവയുള്‍പ്പെടെ 41 പരിപാടികളാണ് റോഡ് ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
. പങ്കെടുത്തവർ
വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി ചെയർമാൻ സി. ബാലഗോപാല്‍, എംഡി എസ്. ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്‌ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ഫിക്കി റീജണല്‍ ആൻഡ് സ്റ്റേറ്റ് കൗണ്‍സില്‍സ് ഡയറക്‌ടർ തരുണ്‍ ജെയിൻ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.