വയനാട് തുരന്തം : കേന്ദ്രം പണം തന്നാലും ഇല്ലെങ്കിലും കേരളം പുനരധിവാസം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ദുരന്തബാധിതർക്ക് പുനരധിവാസം കേരളം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഒരു ശാസ്ത്ര സാങ്കേതികവിദ്യ പൂര്‍ണമായും ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയിലുള്ള പുനരധിവാസമാണ് കേരളം പദ്ധതിയിടുന്നത്. അല്ലാതെ കേറി എവിടെയെങ്കിലും കിടന്നോ എന്ന് പറയുകയല്ല. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും പുനരധിവാസം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ എല്‍ ഡി എഫ് നടത്തിയ രാജ്ഭവന്‍ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അത്തരം കാര്യങ്ങളിലൊന്നും വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല’,

‘ഇന്നേവരെ ഇന്ത്യയില്‍ ഒരു സംസ്ഥാനവും നടപ്പിലാക്കിയിട്ടുള്ള പുനരധിവാസ പദ്ധതിയല്ല. കേന്ദ്രം പണം തന്നാലും ഇല്ലെങ്കിലും കേരളത്തിന് പുനരധവാസം നടപ്പിലാക്കിയേ പറ്റൂ. നടപ്പിലാക്കുക തന്നെ ചെയ്യും. അത്തരം കാര്യങ്ങളിലൊന്നും വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല’, എം വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രം അവഗണന തുടന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് എല്‍ ഡി എഫ് കണ്‍വീനർ ടിപി രാമകൃഷ്ണൻ

അതേസമയം കേന്ദ്രം അവഗണന തുടന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് എല്‍ ഡി എഫ് കണ്‍വീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. ‘കേന്ദ്രം സംസ്ഥാനങ്ങളോട്‌ വിവേചനപരമായി പെരുമാറുന്ന പ്രശ്‌നം രാജ്യത്ത്‌ സജീവമായി ഉയര്‍ന്നുവരികയാണ്‌. നികുതി വിഹിതത്തില്‍ നിന്നും അര്‍ഹതപ്പെട്ടത്‌ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്നില്ല. നല്‍കുന്ന തുകയിലാവട്ടെ പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടത്‌ നല്‍കുന്നുമില്ല. വയനാട്‌ പ്രളയ ദുരന്തത്തിലും ഈ നയം നാം കണ്ടതാണ്‌. ദുരന്തബാധിതമായ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ അടിയന്തിര സഹായം നല്‍കിയപ്പോള്‍ കേരളത്തോട്‌ തികഞ്ഞ അവഗണന മാത്രമാണ്‌ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്‌. ഇത്തരം നയങ്ങള്‍ രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും തകര്‍ക്കുന്നതിന്‌ പശ്ചാത്തലമൊരുക്കുന്നവയാണ്‌. അതുകൊണ്ട്‌ രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതിന്‌ ഇത്തരം നയങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ ഇനിയും സംഘടിപ്പിക്കും’, അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →