ചെന്നൈ: തമിഴ്നാട്ടില്‍ മഴ നിർത്താതെ പെയ്യുകയാണ്. ചെന്നൈ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തും ഉണ്ാടയിട്ടുളളത്. വരും ദിവസങ്ങളിലും പല ജില്ലകളിലും മഴ തുടരുമെന്നു മുന്നറിയിപ്പുണ്ട്. വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 16 പേർ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.
ജനജീവിതം ദുരിതത്തിൽ
പെരുമഴയില്‍ ദേശീയ പാതകളിലെ പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴി തിരിച്ചു വിട്ടു. ചില സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി തടസപ്പെട്ടതും ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറിയതും ജനജീവിതം ദുരിതത്തിലായി
അടിയന്തര ധന സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ
അതിനിടെ മഴക്കെടുതിയെ തുടർന്നു സംസ്ഥാനത്തിനു അടിയന്തര ധന സഹായം നല്‍കണമെന്നു മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടു. 2000 കോടി രൂപ അടിയന്തര സഹായമായി അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
