ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പേ വിദേശ വിദ്യാര്‍ഥികള്‍ തിരിച്ചെത്തണമെന്ന് യുഎസ് സര്‍വകലാശാലകള്‍. ട്രംപ് അധികാരത്തിലേറിയാന്‍ ഉടന്‍ യാത്രാവിലക്കും കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ ഒപ്പു വച്ചേക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് സര്‍വകലാശാലകളുടെ നിര്‍ദേശം. 2025 ജനുവരി 20 നുള്ളില്‍ തിരിച്ചെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജനുവരി 20 നാണ് ട്രംപിന്‍റെ സത്യപ്രതിജ്ഞ.
യുഎസിലെ വിദേശവിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവർ
അന്നു തന്നെ നിര്‍ണായക ഉത്തരവുകളില്‍ ഒപ്പിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ് യുഎസിലെ വിദേശവിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും.