ഹയര്‍ എജ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് 27-ാം സ്ഥാനം

കൊച്ചി : 92 രാജ്യങ്ങളിലെ 749 സര്‍വകലാശാലകളെ ഉള്‍പ്പെടുത്തിയുള്ള പ്രഥമ ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് ദേശീയതലത്തില്‍ 27-ാം സ്ഥാനം.ആഗോളറാങ്കിംഗില്‍ 350- 400 ബാന്‍ഡില്‍ ഉള്‍പ്പെടുന്ന കുസാറ്റ് റാങ്കിംഗ് പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ഏക സ്ഥാപനമാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല

പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്

ലോകത്താകമാനമുള്ള സര്‍വ്വകലാശാലകളുടെ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സിനോടുള്ള പ്രതിബദ്ധതയും അതിലേക്കുള്ള സംഭാവനകളും കണക്കിലെടുത്ത് പുറത്തിറക്കുന്ന ടൈംസ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് റാങ്കിംഗ് പട്ടിക വിവിധ മേഖലകളിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.ഫണ്ടിംഗ്, മികവുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍, ഭരണപരമായ പിന്തുണ, പ്രസിദ്ധീകരണങ്ങള്‍, ഗവേഷണ നിലവാരം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →