ഡല്‍ഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റെയ്ഡ് നടത്തുന്നതിനിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിനെതിരേ ആക്രമണം. ഡല്‍ഹിയിലെ ബിജ്വാസൻ മേഖലയില്‍ ഒരു ഫാംഹൗസ് റെയ്ഡ് ചെയ്യവേയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു വിവരം.
ആക്രമണത്തില്‍ പരിക്കേറ്റ ഒരു ഇഡി ഉദ്യോഗസ്ഥൻ പ്രാഥമിക ചികില്‍സയ്ക്കു ശേഷം റെയ്ഡ് തുടർന്നു. കേസില്‍ ആരോപണവിധേയരായ അശോക് കുമാറും ബന്ധുവായ യഷുമാണ് ആക്രമണം നടത്തിയത്