അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം അമിതമായി മരുന്നു കഴിച്ചതുമൂലമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം

പത്തനംതിട്ട: അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.പതിനേഴുകാരി തന്റെ സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഗർഭം അലസിപ്പിക്കാൻ വേണ്ടിയായിരുന്നു പെണ്‍കുട്ടി അമിതമായ തോതില്‍ മരുന്ന് കഴിച്ചത്. ഇത് ആരുടെ അറിവോടെ ആണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയത്

2024 നവംബർ 25 തിങ്കളാഴ്ച പുലർച്ചെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനക്കായി രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്

ഗർഭസ്ഥ ശിശുവിൻറെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന സഹപാഠിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ ശേഖരിക്കും. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാല്‍ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കേസില്‍ ഇന്നലെ പോക്സോ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. അസ്വാഭാവിക മരണത്തിനെടുത്ത എഫ്‌ഐആറിന് പുറമെയാണ് പുതിയ എഫ്‌ഐആർ എടുത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →