.പത്തനംതിട്ട: തങ്ങള്‍ നവീന്‍ ബാബുവിന്റ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ് സിപിഎം നാടകം കളിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഒരേ സമയം കുടുംബത്തോടൊപ്പം നില്‍ക്കുകയാണ് എന്ന പ്രതീതി ജനിപ്പിക്കുകയും ദിവ്യയേയും കളക്ടറേയും സംരക്ഷിക്കുകയുമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും കാട്ടിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണസംഘം നടത്തിയത് തെളിവുകള്‍ നശിപ്പിക്കാനാണ്
സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയത് തെളിവുകള്‍ നശിപ്പിക്കാനാണ്. തങ്ങള്‍ നവീന്‍ ബാബുവിന്റ കുടുംബത്തോടൊപ്പമാണെന്ന് സിപിഎം നാടകം കളിച്ചു. പത്തനംതിട്ടയിലെ സിപിഎമ്മും പ്രാദേശിക നേതൃത്വവും എല്ലാം കുടുംബത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നു എന്ന പ്രതീതി കാട്ടുകയാണ്. എന്നാല്‍ പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി. ഗോവിന്ദനും കണ്ണൂരിലെ സിപിഎമ്മും കൊലപാതകികള്‍ക്കൊപ്പമാണ്. ഇത് വ്യാജമാണെന്ന് കണ്ടതോടെയാണ് നവീന്റെ കുടുംബം ഹൈക്കോടതിയിലേക്ക് പോയത്.
കേരളത്തിന്റെ മനസ്സാക്ഷി അവര്‍ക്കൊപ്പം
അവര്‍ക്ക് നീതി ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇത്രയും കാലം വഞ്ചിച്ച മുഖ്യമന്ത്രിയും സിപിഎമ്മും എല്ലാം കുടുംബത്തെ വഞ്ചിക്കകയായിരന്നു. അവര്‍ സിബിഐ അന്വേഷണം വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ കേരളത്തിലെ മനസ്സാക്ഷി അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പഞ്ഞു. .