കയർ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെ കോടതി റിമാൻഡ് ചെയ്തു

തിരുവല്ല: മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ പ്ലാസ്റ്റിക് കയർ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തില്‍ കരാറുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ഞാലിഭാഗം മണിമല പാണം കാലായില്‍ പി. കെ. രാജനാണ് (53) അറസ്റ്റിലായത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

മുത്തൂർ ദേവി ക്ഷേത്രത്തിനു സമീപമാണ് റോഡിനു കുറുകെ കയർ കെട്ടിയിരുന്നത്.

2024 നവംർ 24 ഞായറാഴ്ച വൈകുന്നേരമാണ് സംഭവം .തിരുവല്ല നഗരത്തിലെ മുത്തൂർ – കുറ്റപ്പുഴ റോഡില്‍ ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍ വളപ്പിലെ മരം മുറിക്കുന്നതിനുവേണ്ടി 100 മീറ്റർ മാറി മുത്തൂർ ദേവി ക്ഷേത്രത്തിനു സമീപമാണ് റോഡിനു കുറുകെ കയർ കെട്ടിയിരുന്നത്.
ഇതുവഴി ബൈക്കിലെത്തിയ തകഴി കുന്നുമ്മ കുറുപ്പന്‍ചേരിച്ചിറയില്‍ കെ. എസ്. സിയാദാണ് (32) കഴുത്തില്‍ കയർ കരുങ്ങി കൊല്ലപ്പെട്ടത്. സിയാദിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഇയാളുടെ ഭാര്യ സീനമോള്‍, മക്കളായ സീഹാന്‍, നൂര്‍സിസ എന്നിവർക്കും പരിക്കേറ്റു.

സംഭവസ്ഥലത്ത് തന്നെ സിയാദ് മരിച്ചു.

.കഴുത്തു മുറിഞ്ഞ് സംഭവസ്ഥലത്ത് തന്നെ സിയാദ് മരിച്ചു. ബന്ധുവിന്‍റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സിയാദിന്‍റെ മൃതദേഹം തിരുവല്ല മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ ഇൻക്വസ്റ്റ് നടത്തിയശേഷം, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →