കഞ്ചാവ്‌ ഉപയോഗിച്ചയാളെ കുടുക്കി ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’

തിരുവനന്തപുരം:തിരുവനന്തപുരത്ത് മയക്കുമരുന്ന്‌ ഉപയോഗിച്ചശേഷം കറങ്ങി നടക്കുന്നവരെ കുടുക്കാൻ ‘ഡ്രഗ്‌സ്‌ ടെസ്റ്റിംഗ്‌’ കിറ്റ് ഉപയോഗിച്ചുള്ള പൊലീസ്‌ പരിശോധനയില്‍ ഒരാള്‍ കുടുങ്ങി. കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിന്‌ കൈമാറിയ ആധുനിക മെഷീൻ ‘ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം’ ആണ്‌ കഞ്ചാവ്‌ ഉപയോഗിച്ചയാളെ കുടുക്കിയത്‌.

സംശയം തോന്നിയ നാലുപേരിലാണ്‌ പരിശോധന നടത്തിയത്‌

മ്യൂസിയം പൊലീസാണ്‌ മാനവീയം വീഥിയില്‍ പരിശോധന നടത്തിയത്‌. സംശയം തോന്നിയ നാലുപേരിലാണ്‌ പരിശോധന നടത്തിയത്‌. ഇതില്‍ ഒരാള്‍ കഞ്ചാവ്‌ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു. എം.ഡി.എം.എ ഉപയോഗമടക്കം കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണമാണ്‌ ഓറല്‍ ഫ്ലൂയിഡ്‌ മൊബൈല്‍ ടെസ്റ്റ്‌ സിസ്റ്റം.

അഞ്ച് മിനിറ്റില്‍ ഫലം ലഭിക്കും

ആറിനം ലഹരി വസ്‌തുക്കളുടെ സാന്നിദ്ധ്യം നിർണയിക്കാനാകും.കാട്രിഡ്‌ജില്‍ ശേഖരിച്ച ഉമിനീർ ഉപകരണത്തില്‍വച്ച്‌ പരിശോധിച്ചാല്‍ അഞ്ച് മിനിറ്റില്‍ ഫലം ലഭിക്കും.പൊതുഇടങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ സ്മാർട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഇലക്‌ട്രിക്‌ ഹോവർ വാഹനങ്ങളില്‍ മാനവീയത്തില്‍ പൊലീസ്‌ പട്രോളിംഗും ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →