പാലക്കാട്: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്. എന്തുകൊണ്ടാണ് ബി.ജെ.പി വിട്ടപ്പോള്‍ സി.പി.എമ്മില്‍ പോകാതിരുന്നതെന്ന് പലരും ചോദിച്ചു. തനിക്ക് വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ട്രാൻസ്ഫറല്ല ആവശ്യം, ഒരു മോചനമാണ്. ആ ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടി ഞാൻ പുറത്തുവന്നിരിക്കുകയാണെന്നും സന്ദീപ് വാര്യർ തുറന്നടിച്ചു.
പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്ദീപ്. യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി കൂടെയുണ്ടാകുമെന്നും സന്ദീപ് പറഞ്ഞു