കൊച്ചി: തൊടുപുഴ ബസുകള്‍ ഇല്ലാത്തതിനാല്‍ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം.നവംബർ 16 ശനിയാഴ്ച വൈകിട്ടാണ് സംഭവം.വൈകിട്ട് 5.30നുശേഷം എറണാകുളത്തുനിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴ ബസുകളെത്തിയില്ല. തുടർന്ന് വൈകിട്ട് ഏഴരയോടെ യാത്രക്കാർ സംഘടിച്ചെത്തി സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. ബസുകള്‍ മുടങ്ങിയതിന് കാരണം വ്യക്തമാക്കാൻ അധികൃതർക്കും കഴിഞ്ഞില്ല.
കെ.എസ്.ആർ.ടി.സി മാത്രം സർവീസ് നടത്തുന്ന റൂട്ടായതിനാല്‍ യാത്രാപ്രതിസന്ധി രൂക്ഷമാണ്
ശനിയാഴ്ചയായതിനാല്‍ സ്ത്രീകളടക്കം നൂറുകണക്കിന് യാത്രക്കാർ സ്റ്റാൻഡില്‍ കുടുങ്ങി. എട്ട് മണിയോടെ തൊടുപുഴയില്‍നിന്ന് ബസ് എത്തിയതോടെയാണ് സംഘർഷം കുറച്ചെങ്കിലും ശമിച്ചത്.തൊടുപുഴ, മൂവാറ്റുപുഴ ഡിപ്പോകളില്‍നിന്ന് വരുന്ന ബസുകള്‍ പലതും വൈറ്റില മൊബിലിറ്റി ഹബ്ബില്‍ സർവീസ് നിറുത്തി തിരിച്ചുപോകുന്നതാണ് പ്രതിസന്ധിക്ക് കാരണം. കെ.എസ്.ആർ.ടി.സി മാത്രം സർവീസ് നടത്തുന്ന റൂട്ടായതിനാല്‍ യാത്രാപ്രതിസന്ധി രൂക്ഷമാണ്
