മുംബൈ: മഹാരാഷ്‌ട്രയില്‍ രാഹുല്‍ ഗാന്ധിയുടെ റാലികള്‍ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് മഹാരാഷ്‌ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല. പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്നില്ലെന്നും നഗരത്തിലെ ശിവാജി പാർക്കില്‍ 2024 നവംബർ 14വ്യാഴാഴ്ച നടന്ന റാലിയില്‍ പങ്കെടുത്തവരേക്കാള്‍ അധികം കാലിയായ സീറ്റുകളാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
. നവംബർ 16 ന് ചന്ദ്രാപുരിലും അമരാവതിയിലും നടക്കുന്ന റാലികളില്‍ രാഹുല്‍ പങ്കെടുക്കും. പ്രിയങ്കാ ഗാന്ധി ഷിർദിയിലും കോല്‍ഹാപൂരിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകും
