തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 2022 ഏപ്രില്‍ 1 മുതല്‍ 5 വര്‍ഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായുള്ള പെറ്റീഷനും അഡീഷണല്‍ സബ്മിഷനും (OP No. 65/2023) . ഇവ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്.
വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരവും പങ്കെടുക്കാം.
പെറ്റീഷനില്‍ ഡിസ്ട്രിബ്യൂഷന്‍ ബിസിനസ് യൂണിറ്റുമായി ബന്ധപ്പെട്ട രണ്ടാമത്തെ പൊതുതെളിവെടുപ്പ് നവംബര്‍ 19 ന് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോര്‍ട്ട് ഹാളില്‍ രാവിലെ 10.30 ന് നടത്തും. പൊതുതെളിവെടുപ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരവും പങ്കെടുക്കാം. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 18 ഉച്ചയ്‌ക്ക് 12 മണിക്ക് മുന്‍പായി പേരും വിശദവിവരങ്ങളും ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി സഹിതം കമ്മീഷന്‍ സെക്രട്ടറിയെ kserc@erckerala.org ഇമെയിലില്‍ അറിയിക്കണം.
തപാല്‍ മുഖേനയും ഇമെയില്‍ വഴിയും ബന്ധപ്പെടാം.
തപാല്‍ മുഖേനയും ഇമെയില്‍ വഴിയും (kserc@erckerala.org) പൊതുജനങ്ങള്‍ക്ക് നവംബര്‍ 19 വൈകിട്ട് 5 വരെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തപാല്‍ മുഖേന അയയ്‌ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്ബലം, തിരുവനന്തപുരം 695 010 വിലാസത്തില്‍ അയക്കണം