എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം തൃപ്തികരമല്ല : സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ

പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്‍റേത് ആത്മഹത്യയല്ല എന്ന് പത്തനംതിട്ടയിലെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ.നവീൻ ബാബുവിന്‍റെ മരണത്തില്‍ ദുരൂഹതയണ്ടെന്ന തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാൽ ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും .പാർട്ടി അഭിപ്രായമല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പരിശോധന വേണമെന്നും .അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ കലക്ടര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്ന്

നേരത്തെ കണ്ണൂർ കലക്ടർക്കെതിരെയും ഇദ്ദേഹം രംഗത്തുവന്നിരുന്നു. കണ്ണൂര്‍ കലക്ടര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും അതാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് മനസിലാകുന്നതെന്നും നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു.പി.പി. ദിവ്യക്കെതിരെ നടപടിയെടുത്തതിന് സംഘടനാപരമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും മോഹനൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →