കേണിച്ചിറ: അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യാതൊരു ചർച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അവർ പറഞ്ഞു. സുല്‍ത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ കേണിച്ചിറയില്‍ നവംബർ 4ന് നടന്ന കോർണർ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവർ.
മെഡിക്കല്‍ കോളജ് എന്ന ബോർഡ് മാത്രമാണ് വയനാട്ടിലുള്ളത്.
വന്യജീവി ആക്രമണങ്ങള്‍ മൂലം ക്ഷീരകർഷകർക്ക് അവരുടെ കാലികളെ നഷ്ടപ്പെടുകയാണ്. കർഷകരുടെ വിളകള്‍ നശിപ്പിക്കപ്പെടുന്നു.സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടക്കിയിട്ട് ആറ് മാസമായി. വയനാടിന്റെ ആത്മാവ് ആദിവാസി സമൂഹമാണ്. എന്നാല്‍ അവരുടെ അവകാശങ്ങള്‍ ഓരോ ദിവസം കഴിയുംതോറും കേന്ദ്രസർക്കാർ എടുത്തുമാറ്റുകയാണ്. ആദിവാസികളുടെ ഭൂമികള്‍ കോർപറേറ്റുകള്‍ക്ക് പതിച്ചു നല്കി. മെഡിക്കല്‍ കോളജ് എന്ന ബോർഡ് മാത്രമാണ് വയനാട്ടിലുള്ളത്. രാത്രിയാത്ര നിരോധനംമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വയനാട് ദുരന്തത്തില്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും മഹാദുരന്തത്തെ പോലും രാഷ്ട്രീയവത്കരിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു