റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹക്കീം സിപിഐഎമ്മിനൊപ്പം

November 3, 2024 - 7:02 pm

പാലക്കാട്: ഉപതെരഞ്ഞെടുപ്പടുത്തിരിക്കെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ ഹക്കീമാണ് സിപിഐഎമ്മിനൊപ്പം ചേര്‍ന്നത്. തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനൊപ്പം നിന്ന് ഡോ. പി സരിന് വേണ്ടി പ്രവര്‍ത്തിക്കു മെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുപാട് നിരുത്സാഹപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. ഏകാധിപത്യമായ ഒരു രാഷ്ട്രീയം വന്നു. ഡിസിസിയില്‍ അങ്ങനെ ഏകാധിപത്യമില്ല. പ്രവര്‍ത്തിക്കാതെ തടസപ്പെടുത്തുകയായിരുന്നു. അതൊക്കെ മറികടന്നാണ് നേരിട്ടെത്തിയത്. സരിന്‍ വിജയിച്ചാല്‍ അതിന്‌റെ ഒരുപാട് ഗുണങ്ങള്‍ പാലക്കാട്ടെ ജനങ്ങള്‍ക്കുണ്ടാകും. അബ്ദുള്‍ ഹക്കീം പറഞ്ഞു.

ഒളിച്ചിരുന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം തോന്നിയില്ല.

പ്രത്യക്ഷത്തിലേക്ക് വരാതെ ഒളിച്ചിരുന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം തോന്നിയില്ല. ഒരു പാര്‍ട്ടിയില്‍ നിന്നുകൊണ്ട് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ല. സീജവമായി പ്രവര്‍ത്തിക്കണമെങ്കില്‍ പാര്‍ട്ടി അംഗത്വം ആവശ്യമായിരുന്നു. അതുകൊണ്ടാണ് സിപിഐഎമ്മിനൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നും അബ്ദുള്‍ ഹക്കീം വ്യക്തമാക്കി.

അതേസമയം നിരവധി നേതാക്കള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ സരിന് വേണ്ടി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പലരും പ്രത്യക്ഷത്തില്‍ വെളിപ്പെടുത്തുന്നില്ല എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *