ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു.2024 ജനുവരി മുതല്‍ സെപ്തംബർ വരെ വിമണ്‍ പ്രൊട്ടക്ഷണ്‍ ഓഫീസിലും, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും, സഖി വണ്‍ സ്റ്റോപ്പ് സെന്ററുകളിലുമായി ലഭിച്ചത് നാനൂറിലധികം പരാതികളാണ്..അറിയാതെ പോകുന്നതും പൊലീസിന് ലഭിക്കുന്നതുമായ പരാതികള്‍ വേറെയും.

സ്ത്രീകളില്‍ പലരും പങ്കാളികളില്‍ നിന്നോ ഗൃഹങ്ങളില്‍ നിന്നോ ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ മറച്ചു വെച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് ആ സ്ഥിതി മാറി. ഇത് മറച്ചുവെക്കേണ്ട കാര്യമല്ല, പുറലോകം അറിയണം എന്ന കാഴ്ചപ്പാടിലേക്ക് എത്തിയിട്ട് നാളേറെയായില്ല.. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടുള്ള പല സന്നദ്ധ സംഘടനകളുടെ പ്രവർത്തനവും പല ബോധവത്കരണ പരിപാടികളുമാണ് ഈ കാതലായ മാറ്റത്തിന് കാരണമാകുന്നു

ലഹരി ഉപയോഗം, മൊബൈല്‍ ഫോണ്‍ മുതലായവ ദമ്പതിമാരുടെ ഇടയിലെ സ്വരച്ചേർച്ച ഇല്ലായ്മക്ക് കാരണമാകുന്നു.

ലഹരിയുടെ ഉപയോഗം ജീവിതത്തിലേക്ക് കടന്നു വന്നതോടെ പല കുടുംബങ്ങളുടെയും താളം തെറ്റി. മദ്യപാനം,ലഹരി ഉപയോഗം, മൊബൈല്‍ ഫോണ്‍ ഇവയെല്ലാം ദമ്പതിമാരുടെ ഇടയിലെ സ്വരച്ചേർച്ച ഇല്ലായ്മക്ക് കാരണമാകുന്നു. ഫലമായി മാനസികവും ശാരീരകവുമായ ദുരനഭുവങ്ങള്‍. വിശ്വാസമില്ലായ്മയും , സാമ്പത്തിക പ്രതിസന്ധിയും ഗാർഹിക പീഡനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനപരാതികള്‍ മറ്റ് ജില്ലകളുമായി നോക്കുമ്പോള്‍ വളരെ കുറവാണ് എന്ന പ്രത്യേകതയുമുണ്ട്.

പരാതി നല്‍കാം.

ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് വിമണ്‍ പ്രൊട്ടക്ഷൻ ഓഫീസിലോ സഖി വണ്‍ സ്റ്റോപ് സെന്ററുകളിലോ സർവ്വീസ് പ്രൊവൈഡിങ്ങ് സെന്ററിലോ പരാതി നല്‍കാം. സഖി വണ്‍ സ്റ്റോപ് സെന്ററും വിമണ്‍ പ്രൊട്ടക്ഷണ്‍ ഓഫീസും പൈനാവിലാണ്.തൊടുപുഴ ,കുമളി, അടിമാലി, ചെറുതോണി എന്നിവിടങ്ങളിൽ സർവ്വീസ് പ്രൊവൈഡിങ്ങ് സെന്ററുകളുമുണ്ട്. ഇവിടെ നിയമസഹായത്തിനായി അഭിഭാഷകരുടെ സേവനും ലഭിക്കും. പ്രൊട്ടക്ഷൻ ഓഫീസ് വഴി മെഡിക്കല്‍ സഹായം, ഷെല്‍ട്ടർ ഹോം, പുനരധിവാസ സഹായം എന്നിവ ലഭിക്കും. ഇവയെല്ലാം 24 മണിക്കൂറും പ്രവർത്തിക്കുന്നു. അഭയം ആവശ്യമുള്ളവർക്കായി അഞ്ച് ദിവസം ഡബ്ല്യൂ. പി. സിയില്‍ തങ്ങാം. ഗാർഹിക പീഡനങ്ങള്‍ മൂലം വീടുകള്‍ ഉപേക്ഷിച്ചുവരുന്നവർക്കായി അഭയ ഭവനങ്ങളുമുണ്ട്. കട്ടപ്പന, പൈനാവ് കുയിലിമലയിലുമാണ് ഇവ പ്രവർത്തിക്കുന്നത്. വീട് ഉപേക്ഷിച്ചുവരുന്നവരുടെ ഒപ്പം കുട്ടികളുണ്ടെങ്കില്‍ അവർക്കും ഇവിടെ താമസിക്കാം.

181 എന്ന ഹെല്‍പ്പ് ലൈൻ നമ്പർ

മറ്റൊരു സംവിധാനമാണ് മിത്ര. സ്ത്രീകളുടെ സുരക്ഷക്കായി വനിത വികസന കോർപ്പറേഷൻ ആരംഭിച്ച എമർജെൻസി സംവിധാനമാണ്. 181 എന്ന ഹെല്‍പ്പ് ലൈൻ നമ്പർ വഴി എല്ലാ മേഖലകളിലേക്കും വിവരാന്വേഷണവും അത്യാവശ്യസേവനും ലഭിക്കും.ബുദ്ധിമുട്ടുകള്‍ നേരിടുന്നവർ പരാതി നല്‍കണം, അതിന് ഭയപ്പെടേണ്ട ആവശ്യമില്ല. 24മണിക്കൂറും പ്രവർത്തനസജ്ജരായി നിങ്ങള്‍ക്കൊപ്പമുണ്ട്.’ വിമണ്‍ പ്രൊട്ടക്ഷൻ ഓഫീസർ പ്രമീള എ.എസ്, അറിയിക്കുന്നു.ലവിമണ്‍ പൊട്ടക്ഷണ്‍ ഓഫീസ്- 04862 221722,8281999056.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →