നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രി കെ. രാജനാണ് നവംബർ 1 ന് വൈകുന്നേരം മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

‘തെറ്റുപറ്റി’യെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്

അതേസമയം ‘തെറ്റുപറ്റി’യെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ടന്നാണു വിവരം. റിപ്പോർട്ട് റവന്യു വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ട്വിങ്കു ബിസ്വാളും തുടർന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരനും പരിശോധിച്ചിരുന്നു. ഇതോടെ കളക്ടർ പോലീസിനു നല്‍കിയ മൊഴി സംബന്ധിച്ച്‌ പുറത്തുവന്ന ആശയക്കുഴപ്പം ഒഴിയുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →