സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂരില്‍

തൃശൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നവംബർ 1 ന് തൃശ്ശൂരില്‍ നടക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം.തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂര്‍ സിപിഎം. ഈ നിലപാട് തിരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്

മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കില്ല

ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തന്നെയാകും സെക്രട്ടേറിയറ്റില്‍ പ്രധാനമായും വിലയിരുത്തപ്പെടുക.കൊടകര കുഴല്‍പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് രാഷ്ട്രീയ തീരുമാനം എടുക്കുമോ എന്നതും നിര്‍ണായകമാണ്. തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →