കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്തുന്നു.

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഒന്ന് രാവിലെ തിരുവനന്തപുരം- കാസര്‍കോട് ആയും തിരിച്ചും ഓടുന്ന ട്രെയിനും, മറ്റൊന്ന് രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച്‌ മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട് ട്രെയിനുകളിലും മാറ്റം കൊണ്ടുവരികയാണ് റെയില്‍വേ. വിവിധ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എട്ട് കോച്ചുകളുള്ള ട്രെയിന്‍ സംസ്ഥാനത്ത് നിന്ന് കൊണ്ടുപോകും.

നിലവില്‍ തിരുവനന്തപുരം – കാസര്‍കോട് റൂട്ടിലെ വന്ദേഭാരതില്‍ 16 കോച്ചുകളാണ് ഉള്ളത്. ഇത് 20 കോച്ചുള്ള പുതിയ റേക്കായി മാറ്റുകയാണ്. അതോടൊപ്പം നിലവില്‍ എട്ട് കോച്ചുകളുള്ള മംഗളൂരു – തിരുവനന്തപുരം റൂട്ടിലെ വന്ദേഭാരത് 16 കോച്ചുള്ള ട്രെയിനായി മാറുകയും ചെയ്യും. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതിനെ മംഗളൂരു – തിരുവനന്തപുരം റൂട്ടിലേക്ക് മാറ്റിയ ശേഷം തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ പുതിയ 20 കോച്ചുള്ള ട്രെയിന്‍ അനുവദിച്ചേക്കും. എട്ട് കോച്ചുകളുള്ള ട്രെയിന്‍ സംസ്ഥാനത്ത് നിന്ന് കൊണ്ടുപോകും. ഇത് തിരക്ക് കുറവുള്ള മറ്റൊരു റൂട്ടിലേക്ക് മാറ്റും

കൊച്ചി – ബംഗളൂരു റൂട്ടിലെ സ്‌പെഷ്യല്‍ സര്‍വീസായി ഓടിയിരുന്ന വന്ദേഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസ് ആക്കണം

ഒക്കുപ്പന്‍സി റേറ്റിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ കുറച്ച്‌ കാലമായി ഉയരുന്നുണ്ട്. കോച്ചുകളുടെ എണ്ണം കൂട്ടുന്നതിലൂടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേയും യാത്രക്കാരും. അതേസമയം, കൊച്ചി – ബംഗളൂരു റൂട്ടിലെ സ്‌പെഷ്യല്‍ സര്‍വീസായി ഓടിയിരുന്ന വന്ദേഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസ് ആക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇപ്പോഴും അധികൃതര്‍ക്ക് മുന്നിലുണ്ട്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →