പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം : ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍

തൃശൂര്‍ : പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതുമാത്രമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയVD]jZ വാദം തള്ളി തിരുവമ്പാടി ദേവസ്വം. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടു

“പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലാം ഒന്നൊഴിയാതെ കൃത്യമായി നടക്കണം. എങ്കിലേ പൂരം ഭംഗിയായി, പൂര്‍ണമായി നടന്നൂ എന്ന് പറയാന്‍ കഴിയൂ. എന്നാല്‍ ഇത്തവണ പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ പല രീതിയിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടു” ഗിരീഷ് കുമാർ പറഞ്ഞു.

പി. ജയരാജന്റെ ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് പിണറായി വിജയൻ വിചിത്രമായ വിശദീകരണം നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →