വയനാട്ടുകാര്‍ക്ക് സ്വന്തം എംപിയോട് പരിഭാഷയില്ലാതെ സംസാരിക്കാൻ അവസരം ലഭിക്കണം : എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്

നിലമ്പൂര്‍: യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ വോട്ടര്‍മാരുടെ പ്രയാസങ്ങള്‍ പരിഹാരം കാണാന്‍ യുഡിഎഫിന് സാധിച്ചില്ലെന്ന് എന്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ നിലമ്പൂർ മേഖലാ നേതൃ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നുരുന്നു നവ്യ ഹരിദാസ്. കേരളത്തില്‍ നിന്നും വനിതാ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസിന് കിട്ടാനില്ലാത്തതുകൊണ്ടാണ് വനയാട്ടില്‍ മത്സരിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധിയെ ദേശീയ തലത്തില്‍ നിന്ന് കൊണ്ടുവരേണ്ടിവന്നതെന്നും നവ്യ പരിഹസിച്ചു.

വന്യമൃഗശല്യത്തിന് പരിഹാരം കാണും

തെരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ വയനാട്ടിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുമെന്നും നിലമ്പൂര്‍-നഞ്ചന്‍കോട് പാത യാഥാര്‍ത്ഥ്യമാക്കാൻ മുന്‍ഗണന നല്‍കുമെന്നും നവ്യ പറഞ്ഞു.അതേസമയം വയനാട്ടുകാര്‍ക്ക് സ്വന്തം എംപിയോട് പരിഭാഷയില്ലാതെ കാര്യങ്ങള്‍ പറയാന്‍ അവസരം ലഭിക്കണം.

വയനാട്ടില്‍ ഈ ഉപതിരഞ്ഞെടുപ്പിന്റെ ആവശ്യം തന്നെ കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ചേര്‍ന്നാണ്. ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടാക്കിയതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്. തന്റെ സഹോദരി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയതും രാഹുല്‍ ഗാന്ധി തന്നെയാണ് നവ്യ ഹരിദാസ് പറഞ്ഞു.

.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →