ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കുമെന്ന് യാക്കോബായ സഭ

.പുത്തൻകുരിശ്: യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കത്തിനു ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിഷ്പക്ഷ നടപടികളെ വെല്ലുവിളിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനുള്ള ഗൂഢശ്രമമായി മാത്രമേ കാണാൻ കഴിയൂവെന്ന് യാക്കോബായ സഭ.

സമാധാനശ്രമങ്ങളെ തുരങ്കം വച്ചവർ

നിരവധി തവണ മുഖ്യമന്ത്രി വിളിച്ചുചേർത്ത സമാധാനശ്രമങ്ങളെ തുരങ്കം വച്ചവരാണ് ഇപ്പോള്‍ സർക്കാരിനെ വിമർശിക്കുന്നത്. യാക്കോബായ സഭയുടെ പുരാതന പള്ളികള്‍ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നീക്കങ്ങള്‍ കേരളത്തില്‍ വീണ്ടും അസമാധാനം സൃഷ്‌ടിക്കാനുള്ള നടപടിയായി മാത്രമേ കാണാൻ കഴിയൂ.

സർക്കാരിന്‍റെ നിഷ്പക്ഷ നിലപാടുകളെ പിന്തുണയ്ക്കും

സർക്കാരിന്‍റെ നിഷ്പക്ഷ നിലപാടുകളെ യാക്കോബായ സഭ എക്കാലവും പിന്തുണയ്ക്കുമെന്നും വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തന്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →